M@@Nu Pathappiriyam
Manjeri

Facebook Badge

Thursday, November 11, 2010

കാമുകി ഇല്ലാതിരുന്നാല്‍ ഉണ്ടാകുന്ന പത്തു പ്രയോജനങ്ങള്‍ ...!!!

1 . നന്നായി ഉറങ്ങാന്‍ പറ്റും ..
2 . missed call ശ്രദ്ധിക്കേണ്ടതില്ല..
3 . സമയം ലാഭിക്കാം
4 . make up ഇട്ടു നടക്കണ്ട ..
5 . നന്നായി ഭക്ഷണം കഴിക്കാന്‍ പറ്റും
6 . sms വരില്ല
7 .പുകഴ്ത്തി പറഞ്ഞു ബോറടിക്കില്ല
8 . ആരും ഉപദേശിക്കാന്‍ വരില്ല
9 . മൊബൈല്‍ റിചാര്‍ജ് കുറയും ..
10 . കളവു പറയല്‍ കുറയും. ,,

Wednesday, November 3, 2010

നിന്‍റെ ഓര്‍മകള്‍ക്ക്...

"ഒരു നാള്‍ നിന്‍റെ കയ്യില്‍
മൈലാഞ്ചി വീഴുമെന്നു ഞാനെന്നോ
പറഞ്ഞതിന്നെനിക്ക് ഓര്‍മ്മയുണ്ട്, പക്ഷെ...;
അന്നെന്‍റെ കണ്ണ് മാത്രം
ച്ചുവക്കുമെന്നെന്തേ ഞാന്‍
ഓര്‍ക്കാതെ പോയ്‌ ......!

"എവിടെയോ ഞാനെന്‍റെ ജീവിതം
മറന്നെന്നു ,ആരോ -
പറഞ്ഞതും,എന്‍ കാതില്‍
അലയ്ക്കുന്നു ....."
വെയിലിറ്റ് വീഴുമീ മണല്‍ക്കാട്ടിലും,
പിന്നെയാ വഴിയരികിലും ;

ഇന്നും ഞാന്‍ ....,എന്നും -
ഞാന്‍ ,ഏകനല്ലോ ....!
ഉറയ്ക്കാത്ത മിഴിയുമായി
എന്നും ഞാന്‍ ,
ആരെയോ ...;
എന്തിനോ തേടുന്നു ....,
നിന്‍റെ ഓര്‍മകള്‍ക്ക് എങ്കിലും -
ഒന്ന് വഴി തെറ്റിയിരുന്നെങ്കില്‍ ....!

നിനക്കെന്തു പറ്റി,



നിനക്കെന്തു പറ്റി,
ഇവിടെയീ ചൂടിന്റെ നീര്‍ത്തളത്തില്‍,
എരിഞ്ഞടങ്ങുന്നൊരീ നെരിപ്പോടിതില്‍,
കാലങ്ങളിലൂന്നുമീ കഴകക്കാരനോടാ-
രൊക്കെയോ ചോദിക്കുമെന്നുമീ ചോദ്യം...


ഒരു നെഞ്ചില്‍ നിന്നിത്തിരി-
പഞ്ചാമൃതംനുണഞ്ഞമ്മയെന്ന-
റിയാതെയുരുവിട്ടതും,
പിന്നെയൊരു മുറ്റം കളിക്കളമാക്കി,

അക്ഷരക്കൂട്ടങ്ങളില്‍ മുഖം കുത്തിയും,
ഇടവഴിയിലൊഴുകും മഴവെള്ളവും,
ബാല്യമൊഴുക്കിയ കടലാസുതോണിയും,

പൊന്നണിപ്പാടവും നടവരമ്പും,
ചിങ്ങക്കുളിരും നിലാമഴയും,
പ്രണയത്തുടിപ്പുകളിലിറ്റുവീണ-
പുലരിത്തുടിപ്പും നിറസന്ധ്യയും,

ഒരു പാഴ്കിനാവുപോലഴിഞ്ഞുപോകേ,
നിശ്ചേഷ്ടനാമെന്നോടു ചൊദിച്ചതന്നും
നിനക്കെന്തു പറ്റി...

മടങ്ങുവാന്‍ നിനക്ക് സമയമാകുന്നു.....


നിന്‍റെ ചിരിക്കു മുന്നിലന്നു ഞാന്‍
എന്നെ മറന്നു
ഈ ലോകം മറന്നു
ഇന്നൊരു ചിരിക്കു പിന്നില്‍

ഒളിക്കാന്‍ ശ്രമിക്കുന്നു ഞാന്‍
നിന്നെയും ,നീ തന്നലോകത്തെയും
അന്നെന്‍ ചുണ്ടില്‍ വിരിഞ്ഞതെല്ലാം,
എന്നേ കുതിര്‍ന്നത് നീ അറിഞ്ഞില്ലേ

കൂട്ടുകാരി
പോകാതിരിക്കരുതോ നിനക്ക്
ഇനിയെങ്കിലും
ഞാനൊന്നു കണ്ചിമ്മി
തുറന്നോട്ടെ.
മടങ്ങുവാന്‍ നിനക്ക് സമയമാകുന്നുവെന്നു
എനിക്കറിയാം ,
എങ്കിലും; ഒന്ന് ഞാന്‍
ചോദിച്ചോട്ടെ നിന്നോട്
എന്‍റെ വസന്തമേ
"ഇനിയൊരു പൂക്കാലം കാത്തി-
രിക്കുന്ന എന്‍റെ കണ്ണുകള്‍ക്ക്‌ ,
നുണകളുടെ മഴവില്ല് -
ഞാന്‍, കാട്ടികൊടുത്തോട്ടെ.

നാം ചെയ്യാറുള്ള 9 മണ്ടത്തരങ്ങള്‍...


1 . സ്വന്തം കൈ ചൂണ്ടിക്കാട്ടി എന്നോട് സമയം എത്രയായി എന്ന് ചോദിക്കുന്നത്..
എന്‍റെ watch എവിടെയാണെന്ന് എനിക്കറിയാം. നിങ്ങളുടേത് എവിടെപ്പോയി?
സ്വന്തം ബാക്ക് ചൂണ്ടിക്കാട്ടി toilet എവിടെയാണെന്ന് ആരെങ്കിലും ചോടുക്കുമോ?

2 . TV യുടെ റിമോട്ട് നോക്കി റൂം മുഴുവന്‍ നടക്കും ചിലര്‍. അത്രയും സമയം വേണോ manual ആയിട്ട് ചാനല്‍ മാറ്റാന്‍?

3 . ഇങ്ഗ്ലിഷ്കാര്‍ക്ക് ഒരു പ്രയോഗമുണ്ട് "Oh you just want to have your
cake and eat it too". തിന്നാന്‍ കൊള്ളില്ലെങ്കില്‍ കേക്ക് എന്തിനാ? വെറുതെ കാണാനോ?
4. എന്തെങ്കിലും അന്വേഷിച്ചു നടന്നു അവസാനം അത് കിട്ടുമ്പോള്‍ ചിലര്‍ പറയും " ഓ! ഇതായിരുന്നോ നിങ്ങള്ക്ക് അവസാനം നോക്കാന്‍ കണ്ട സ്ഥലം? "
പിന്നെ കിട്ടിക്കഴിഞ്ഞു വേറെ സ്ഥലത്തും അന്വേഷിച്ചു നടക്കണോ? എവിടെയാണ് ഇരിക്കുന്നതെന്ന് അറിയാമെങ്കില്‍ അന്വേഷിച്ചു നടക്കണ്ട കാര്യമുണ്ടോ?
5. സിനിമ കണ്ടുകൊണ്ടിരിക്കുമ്പോള്‍ ചിലര്‍ ചോദിക്കും " നോക്ക് നിങ്ങള്‍ അത് കണ്ടോ?" അത് കാണാനല്ലേ കാശു കൊടുത്തു തിയേറ്ററില്‍
വന്നിരിക്കുന്നത്? അല്ലാതെ തറയില്‍ നോക്കി ഇരിക്കാനല്ലല്ലോ...

6. ചിലര്‍ ചോദിക്കും " ഞാന്‍ ഒരു ചോദ്യം ചോദിക്കട്ടെ?" അത് തന്നെ ഒരു ചോദ്യമല്ലേ?
7. ചില പരസ്യത്തില്‍ കാണാറില്ലേ .. "new and improved".. പുതിയതാനെങ്കില്‍ അങ്ങനെ ഒന്ന് നേരത്തെ ഉണ്ടായിട്ടില്ല, പിന്നെ എങ്ങനെ അത്
improved ആകും? improved ആണെങ്കില്‍ അത് നേരത്തെ ഉണ്ടായിരുന്നതാണ്,
അതില്‍ ചില മാറ്റങ്ങള്‍ വരുത്തിയിരിക്കുന്നു പിന്നെ അത് എങ്ങനെ പുതിയതാകും?

8. ചിലര്‍ പറയും ജീവിതം ചെറുതാണ് എന്ന്. ജീവിതം അല്ലെ നമ്മുടെ ഏറ്റവും ദൈര്‍ഘ്യമേറിയ കാര്യം? അതിനെക്കാള്‍ ദൈര്‍ഘ്യമുള്ള മറ്റെന്തുണ്ട്?
9. ബസിനു വേണ്ടി കാത്തു ബസ്‌ സ്റ്റാന്‍ഡില്‍ നില്‍ക്കുമ്പോള്‍ ചിലര്‍ ചോദിക്കും " എന്താ നില്‍ക്കുന്നത്, ബസ്‌ ഇതുവരെ വന്നില്ലേ?" എന്ന്.
ബസ്‌ വന്നിരുന്നെങ്കില്‍ ഞാന്‍ എവിടെ തന്നെ നില്‍ക്കുമായിരുന്നോ ?