നാം കഴിക്കുന്ന ഭക്ഷണം നമ്മുടെ ശരീരത്തിന് ആവശ്യമാണോയെന്നതുപോലും പലരും ശ്രദ്ധിക്കാറില്ല. ശരീരം പൂര്‍ണ്ണ വളര്‍ച്ചയെത്തിയ ഒരാള്‍ രണ്ടുനേരം ആഹാരം കഴിക്കുന്നതാണ് ശരിയായ ആരോഗ്യത്തിന് ഉത്തമം.
ആഹാരം എത്ര കഴിച്ചു അല്ലെങ്കില്‍ എത്രനേരം കഴിച്ചു എന്നതല്ല, ശരിയായ ആരോഗ്യത്തിന് ആവശ്യമുള്ള പോഷണമൂല്യമുള്ള ആഹാരം കഴിക്കുന്നോ എന്നതാണ് പ്രധാനം. അതുപോലെതന്നെ ആഹാരം കഴിക്കുന്ന രീതിയിലുമുണ്ട് പ്രധാനം. വലിച്ചുവാരി കഴിക്കുന്നത് ശരിയല്ല. ഭക്ഷണം നന്നായി ചവച്ചരച്ച് തന്നെ കഴിക്കണം. അല്ലാത്തപക്ഷം നാം കഴിക്കുന്ന ആഹാരം ദഹിക്കുകയുമില്ല. ഇത്തരക്കാര്‍ക്ക് ഗ്യാസ്ട്രബിള്‍ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. നമ്മളില്‍ ഭൂരിഭാഗം പേരും അമിതമായി ഭക്ഷിക്കുന്നവരാണ്. ഇടയ്ക്കിടെ വിശപ്പ് തോന്നുന്നത് ശരിയായ ആരോഗ്യത്തിന്റെ ലക്ഷണമല്ല. മൂന്നുനേരം ആഹാരം കഴിക്കുന്നതാണ് ഉത്തമം. രാവിലെ കൂടുതല്‍ അളവില്‍ കഴിക്കണം. ഉച്ചയ്ക്ക് മിതമായ ഭക്ഷണവും രാത്രിയില്‍ വളരെ കുറച്ച് മാത്രം കഴിക്കുന്നതുമാണ് നല്ലത്. രാത്രിയിലെ ഭക്ഷണം ഏഴുമണിക്ക് കഴിക്കുന്നതും നല്ലതാണ്. മാസത്തില്‍ ഒരുപകല്‍ ഭക്ഷണം കഴിക്കാതിരിക്കുന്നതും ആരോഗ്യത്തിന് ഉത്തമമാണ്.
No comments:
Post a Comment