M@@Nu Pathappiriyam
Manjeri

Facebook Badge

Sunday, October 31, 2010

ഉത്തരം പറയാമോ കൂട്ടുകാരെ ...???

കണ്ണ് കാണാന്‍  കഴിയാത്ത  ഒരാളുടെ ഭാര്യയെ  ചെവി 
കേള്‍ക്കാന്‍ കഴിയാത്ത  ഒരാള്‍ തട്ടി കൊണ്ട് പ്പോയി ...  സംസാരിക്കാന്‍  പറ്റാത്ത ഒരാള്‍ ഇത് കണ്ടു  അയാള്‍ എങ്ങനെ ഇത് കണ്ണ് കാണാത്ത ആളെ അറിയിക്കും ..?
മനസമാധാനം കിട്ടാന്‍ പത്തു വഴികള്‍ ...!!!
1 . ആരുടേയും ഉപദേശം സ്വീകരിക്കരുത് (ഉപദേശം കൊടുക്കരുത് )..!
2 . ആര്‍ക്കും കാശ് കടം കൊടുക്കരുത്...!3 . ഒരാളെയും പരിധിയില്‍ കൂടുതല്‍ വിശ്വസിക്കരുത് (സ്നേഹിക്കരുത് )..!4 .വിരുന്നു പോകുന്നതും വിരുന്നു വിളിക്കുന്നതും കഴിവതും ഒഴിവാക്കുക....!5 .കല്യാണം എന്ന ഏര്‍പ്പാട് കഴിയുമെങ്കില്‍ ഒഴിവാക്കുക...!
6 . ഭാര്യയോടു ഒന്നിനെ കുറിച്ചും അപിപ്രയം ചോദിക്കാതിരിക്കുക ( പറയാതിരിക്കുക )...!
7 . വെറുതെ ഇരിക്കുന്നത് ഒഴിവാക്കുക ....!
8 . നിങ്ങള്‍ പ്രേമിച്ചിരുന്ന പെണ്ണിനെ കല്യാണം കഴിക്കാതിരിക്കുക ....!
9 . ഭാര്യയെ എപ്പോഴും പുകഴ്ത്തി പറയുക ....!
10 . ഗള്‍ഫിലോട്ടു പോകാതിരിക്കുക . അഥവാ പോയാലും ആരെയും കൊണ്ട് വരാതിരിക്കുക ...!

എന്നോട് എതിര്‍ക്കും നിങ്ങള്‍.... (പക്ഷെ മനസ് കൊണ്ട് ശരി എന്ന് പറയും ..തീര്‍ച്ച )... !
ബൈ . റഷീദ് എം .ആര്‍ . കെ

Wednesday, October 27, 2010

മൊബൈല്‍ ഉപയോക്താക്കള്‍

രാജ്യത്ത് മൊബൈല്‍ ഉപയോക്താക്കള്‍ കാത്തുകാത്തിരുന്ന മൊബൈല്‍ നമ്പര്‍ പോര്‍ട്ടബിലിറ്റി സം‍വിധാനം നവം‍ബര്‍ മാസം ഒന്നിന്‌ നടപ്പാകും. വളരെക്കാലമായി നമ്പര്‍ ഉപയോഗിക്കുന്നത് കൊണ്ട്, മൊബൈല്‍ സേവന ദാതാവിനെ വലിച്ചെറിയാന്‍ കഴിയാത്ത അവസ്ഥ സഹിച്ചുകഴിയുന്ന ഉപയോക്താക്കള്‍ക്കിനി ഇഷ്ടമുള്ള ദാതാവിനെ തെരഞ്ഞെടുക്കാന്‍ കഴിയും. ഹരിയാനയിലാണ്‌ പോര്‍ട്ടബിലിറ്റി സം‍വിധാനം ആദ്യമായി നടപ്പാക്കുക.

മൊബൈല്‍ പോര്‍ട്ടബിലിറ്റി എന്നാലെന്ത്?

ഏത് മൊബൈല്‍ സേവന ദാതാവിന്‍റെ സേവനം ഉപയോഗിച്ചാലും തന്‍റെ നമ്പര്‍ മാറ്റാതെ അതേപടി നിലനിര്‍ത്താന്‍ മൊബൈല്‍ ഉപയോക്താക്കളെ അനുവദിക്കുന്ന സം‍വിധാനമാണ്‌ മൊബൈല്‍ നമ്പര്‍ പോര്‍ട്ടബിലിറ്റി (എം‍എന്‍പി). അതായത് എയര്‍ടെല്‍ ഉപയോഗിക്കുന്ന ഒരാളാണ്‌ നിങ്ങളെങ്കില്‍ നമ്പര്‍ മാറ്റാതെ തന്നെ നിങ്ങള്‍ക്ക് ഐഡിയയിലേക്ക് മാറാവുന്നതാണ്‌.

പോര്‍ട്ടബിലിറ്റി കൊണ്ടുള്ള നേട്ടമെന്ത്?

കയ്യിലുള്ള വരിക്കാരെ പരമാവധി സുഖിപ്പിച്ച് കൂടെ നിര്‍ത്താന്‍ മൊബൈല്‍ കമ്പനികള്‍ ശ്രമിക്കും. മൊബൈല്‍ കമ്പനികള്‍ നല്‍കിവരുന്ന കസ്റ്റമര്‍ സേവനങ്ങള്‍ കൂടുതല്‍ മികവുറ്റതാകും. ഇല്ലെങ്കില്‍ മറ്റേതെങ്കിലും സേവന ദാതാവിനെ തേടി വരിക്കാര്‍ പോകുമെന്ന് അവര്‍ക്കറിയാം. മൊബൈല്‍ കമ്പനികള്‍ തമ്മിലുള്ള മത്സരം കടുത്തതാകും. ഇത് കുറഞ്ഞ നിരക്കില്‍ മൊബൈല്‍ സേവനങ്ങള്‍ ആസ്വദിക്കാന്‍ വരിക്കാര്‍ക്ക് അവസരമൊരുക്കും.

എങ്ങിനെയാണ്‌ നമ്പര്‍ മാറ്റുക?

സേവന ദാതാവിനെ മാറ്റാന്‍ ആഗ്രഹിക്കുന്ന ഉപയോക്താവ് ഏത് സേവന ദാതാവിനെ പുതിയതായി തെരഞ്ഞെടുക്കുന്നുവോ അവരെ തന്‍റെ നമ്പര്‍ പോര്‍ട്ട് ചെയ്യുന്നതിന് സമീപിക്കണം. ഫീസായി 19 രൂപ നല്‍കുകയും വേണം. രണ്ട് ദിവസത്തിനുള്ളില്‍ ആദ്യ സേവന ദാതാവ് വേണ്ട നടപടികള്‍ കൈക്കൊണ്ട് നമ്പര്‍ അവരില്‍ നിന്നും വേര്‍പെടുത്തും. തുടര്‍ന്ന് പുതിയ സേവന ദാതാവ് അവരിലേക്ക് ആ നമ്പര്‍ ഉള്പ്പെടുത്തുകയും ചെയ്യും.

നമ്പര്‍ മാറ്റുന്നതില്‍ എന്തെങ്കിലും കുഴപ്പങ്ങള്‍?

ഷിഫ്റ്റിംഗ് സമയത്ത് ഉപയോക്താവിന്‌ നമ്പര്‍ ഉപയോഗിക്കാന്‍ കഴിയില്ല എന്നത് വലിയൊരു പോരായ്മയാണ്‌. ഒപ്പം‍തന്നെ, പ്രീപെയ്ഡ് വരിക്കാര്‍ക്ക് നിലവിലുള്ള ബാലന്‍സ് തുക സേവന ദാതാവിനെ മാറുമ്പോള്‍ നഷ്ടമാവും. സറണ്ടര്‍ ചെയ്ത നമ്പറുകളും എക്സ്പെയര്‍ ആയ നമ്പറുകളും ആദ്യ സേവന ദാതാവിന്‌ തന്നെ ലഭിക്കും.

പഴയ സേവന ദാതാവില്‍ നിന്നുള്ള കോളര്‍ ട്യൂണ്‍, ജിപി‍ആര്‍എസ് തുടങ്ങിയ സേവനങ്ങള്‍ തുടര്‍ന്ന് ലഭിക്കില്ല. ഈ സേവനങ്ങള്‍ വീണ്ടും പുതിയ സേവന ദാതാവില്‍ നിന്ന് വാങ്ങേണ്ടി വരും. ഒരിക്കല്‍ നമ്പര്‍ മാറ്റിയാല്‍ പിന്നെ നമ്പര്‍ മാറ്റാന്‍ മൂന്ന് മാസക്കാലം (90 ദിവസം) കാത്തിരിക്കണം.
--

ചരിത്രവും വാസ്തുഭംഗിയും ഒരുമിക്കുന്ന മൂന്നു പുരാതന മുസ്‌ലിം പള്ളികള്‍



ചരിത്രവും വാസ്തുഭംഗിയും ഒരുമിക്കുന്ന മൂന്നു പുരാതന മുസ്‌ലിം പള്ളികള്‍



പോര്‍ച്ചുഗീസ് ആക്രമണത്തെ അതിജീവിച്ച ചരിത്രമാണ് കോഴിക്കോട് കുറ്റിച്ചിറയതിലെ മിസ്‌കാല്‍ പള്ളിയുടേത്. വാസ്‌കോ ഡ ഗാമയുടെ പിന്‍ഗാമിയായി കോഴിക്കോട്ടെത്തിയ അല്‍ ബുക്കര്‍ക്കിന്റെ നേതൃത്വത്തില്‍ നടന്ന സൈനിക നീക്കമാണ് മിസ്‌കാല്‍ പള്ളി തീവെക്കുന്നതുവരെ എത്തിയത്. 1510 ജനവരി മൂന്നിന് (ഹിജ്‌റ 915 റംസാന്‍ 22-ാം തീയതി) ആയിരുന്നു ആ സംഭവം. 

14-ാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ കപ്പലുടമയായ നഹൂദമിസ്‌കാല്‍ എന്ന അറബിയാണ് ഈ പള്ളി നിര്‍മിച്ചത്. ഇരുപതിലേറെ ചരക്കുകപ്പലുകള്‍ ഇദ്ദേഹത്തിന് സ്വന്തമായി ഉണ്ടായിരുന്നു. ചരക്കുകള്‍ സുരക്ഷിതമായി കൊണ്ടുപോകുന്നതിനായി നേര്‍ച്ചകള്‍ നേരുന്ന പതിവ് അക്കാലത്തുണ്ടായിരുന്നു. ഭക്തനായിരുന്ന നഹൂദയുടെ നേര്‍ച്ചയുടെയും ആഗ്രഹത്തിന്റെയും ഫലമായാണ് കോഴിക്കോട്ട് വലിയൊരു പള്ളി നിലവില്‍ വന്നത്. കേരളീയ വാസ്തുശൈലിയുടെ ഉദാത്ത മാതൃകയാണ് മിസ്‌കാല്‍പള്ളി.

പൗരാണിക രൂപത്തില്‍ നിലനില്‍ക്കുന്ന കോഴിക്കോട്ടെ ചരിത്രപ്രസിദ്ധമായ രണ്ടു മുസ്‌ലിംപള്ളികളാണ് കുറ്റിച്ചിറ ജുമു അത്ത് പള്ളിയും മുച്ചുന്തി പള്ളിയും. നഗര പൈതൃകങ്ങളെ സംരക്ഷിച്ചുകൊണ്ടുള്ള പദ്ധതി നടപ്പാവുമ്പോള്‍ മിസ്‌കാല്‍ പള്ളിക്കൊപ്പം ഇവയുടെ പ്രാധാന്യവും അംഗീകരിക്കപ്പെടുന്നു.സഹസ്രാബ്ദത്തിന്റെ പഴക്കവും പ്രാധാന്യവുമുള്ള കുറ്റിച്ചിറ ജുമുഅത്ത് പള്ളി ഒരു കാലത്ത് കോഴിക്കോട്ടെ മതകാര്യങ്ങള്‍ നിയന്ത്രിച്ചിരുന്ന കേന്ദ്രമായിരുന്നു. 

ഈ പള്ളിയുടെ നിര്‍മാണകാലത്തെക്കുറിച്ച് രേഖകള്‍ ലഭ്യമല്ല. എന്നാല്‍ സഞ്ചാരികളുടെ കുറിപ്പുകളില്‍നിന്നും പള്ളിയിലെ ലിഖിതങ്ങളില്‍നിന്നും ആയിരം വര്‍ഷത്തെ പഴക്കം കല്പിക്കാവുന്നതാണെന്ന് ചരിത്രപണ്ഡിതന്മാര്‍ പറയുന്നു. 1342-ല്‍ കോഴിക്കോട് സന്ദര്‍ശിച്ച ഇബ്‌നു ബത്തൂത്തയും 1442-ല്‍ സന്ദര്‍ശിച്ച അബ്ദുറസാഖും ജുമുഅത്ത് പള്ളിയെക്കുറിച്ച് പറയുന്നുണ്ട്. ഖാജാ ബദറുദ്ദീന്‍ ശരീഫ് ഹുസൈന്‍ എന്നയാള്‍ 1468-ല്‍ പള്ളിയില്‍ പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയതായി രേഖപ്പെടുത്തിയിട്ടുണ്ട്.

രണ്ടു നിലാമുറ്റങ്ങളോടുകൂടിയ അകംപള്ളിയുടെ വിസ്തീര്‍ണം 5500 ചതുരശ്ര അടിയാണ്. പുറംഹാളും ഉമ്മറവും മനോഹരമാണ്. കരിങ്കല്‍ പടികളും പഴയ കാലത്തെ മാര്‍ബിളും ഇവയെ അലങ്കരിക്കുന്നു. അയ്യായിരത്തോളം പേര്‍ക്ക് ഒരുമിച്ച് നിസ്‌കരിക്കാനുള്ള സൗകര്യം ഇവിടെയുണ്ട്.നൂറ്റാണ്ടുകള്‍ക്കിപ്പുറവും യാതൊരു രൂപഭാവഭേദവും കൂടാതെ നില്‍ക്കുന്ന അപൂര്‍വം പള്ളികളിലൊന്നാണ് മുച്ചുന്തിപ്പള്ളി. 1100 വര്‍ഷം പഴക്കം ഇതിനുണ്ടെന്ന് കരുതപ്പെടുന്നു. ഇതിന്റെ നിര്‍മാണ രീതി അതിശയിപ്പിക്കുന്നതാണ്. 


Mobile
PRO
PRO
രാജ്യത്ത് മൊബൈല്‍ ഉപയോക്താക്കള്‍ കാത്തുകാത്തിരുന്ന മൊബൈല്‍ നമ്പര്‍ പോര്‍ട്ടബിലിറ്റി സം‍വിധാനം നവം‍ബര്‍ മാസം ഒന്നിന്‌ നടപ്പാകും. വളരെക്കാലമായി നമ്പര്‍ ഉപയോഗിക്കുന്നത് കൊണ്ട്, മൊബൈല്‍ സേവന ദാതാവിനെ വലിച്ചെറിയാന്‍ കഴിയാത്ത അവസ്ഥ സഹിച്ചുകഴിയുന്ന ഉപയോക്താക്കള്‍ക്കിനി ഇഷ്ടമുള്ള ദാതാവിനെ തെരഞ്ഞെടുക്കാന്‍ കഴിയും. ഹരിയാനയിലാണ്‌ പോര്‍ട്ടബിലിറ്റി സം‍വിധാനം ആദ്യമായി നടപ്പാക്കുക.

മൊബൈല്‍ പോര്‍ട്ടബിലിറ്റി എന്നാലെന്ത്?

ഏത് മൊബൈല്‍ സേവന ദാതാവിന്‍റെ സേവനം ഉപയോഗിച്ചാലും തന്‍റെ നമ്പര്‍ മാറ്റാതെ അതേപടി നിലനിര്‍ത്താന്‍ മൊബൈല്‍ ഉപയോക്താക്കളെ അനുവദിക്കുന്ന സം‍വിധാനമാണ്‌ മൊബൈല്‍ നമ്പര്‍ പോര്‍ട്ടബിലിറ്റി (എം‍എന്‍പി). അതായത് എയര്‍ടെല്‍ ഉപയോഗിക്കുന്ന ഒരാളാണ്‌ നിങ്ങളെങ്കില്‍ നമ്പര്‍ മാറ്റാതെ തന്നെ നിങ്ങള്‍ക്ക് ഐഡിയയിലേക്ക് മാറാവുന്നതാണ്‌.

പോര്‍ട്ടബിലിറ്റി കൊണ്ടുള്ള നേട്ടമെന്ത്?

കയ്യിലുള്ള വരിക്കാരെ പരമാവധി സുഖിപ്പിച്ച് കൂടെ നിര്‍ത്താന്‍ മൊബൈല്‍ കമ്പനികള്‍ ശ്രമിക്കും. മൊബൈല്‍ കമ്പനികള്‍ നല്‍കിവരുന്ന കസ്റ്റമര്‍ സേവനങ്ങള്‍ കൂടുതല്‍ മികവുറ്റതാകും. ഇല്ലെങ്കില്‍ മറ്റേതെങ്കിലും സേവന ദാതാവിനെ തേടി വരിക്കാര്‍ പോകുമെന്ന് അവര്‍ക്കറിയാം. മൊബൈല്‍ കമ്പനികള്‍ തമ്മിലുള്ള മത്സരം കടുത്തതാകും. ഇത് കുറഞ്ഞ നിരക്കില്‍ മൊബൈല്‍ സേവനങ്ങള്‍ ആസ്വദിക്കാന്‍ വരിക്കാര്‍ക്ക് അവസരമൊരുക്കും.

എങ്ങിനെയാണ്‌ നമ്പര്‍ മാറ്റുക?

സേവന ദാതാവിനെ മാറ്റാന്‍ ആഗ്രഹിക്കുന്ന ഉപയോക്താവ് ഏത് സേവന ദാതാവിനെ പുതിയതായി തെരഞ്ഞെടുക്കുന്നുവോ അവരെ തന്‍റെ നമ്പര്‍ പോര്‍ട്ട് ചെയ്യുന്നതിന് സമീപിക്കണം. ഫീസായി 19 രൂപ നല്‍കുകയും വേണം. രണ്ട് ദിവസത്തിനുള്ളില്‍ ആദ്യ സേവന ദാതാവ് വേണ്ട നടപടികള്‍ കൈക്കൊണ്ട് നമ്പര്‍ അവരില്‍ നിന്നും വേര്‍പെടുത്തും. തുടര്‍ന്ന് പുതിയ സേവന ദാതാവ് അവരിലേക്ക് ആ നമ്പര്‍ ഉള്പ്പെടുത്തുകയും ചെയ്യും.

നമ്പര്‍ മാറ്റുന്നതില്‍ എന്തെങ്കിലും കുഴപ്പങ്ങള്‍?

ഷിഫ്റ്റിംഗ് സമയത്ത് ഉപയോക്താവിന്‌ നമ്പര്‍ ഉപയോഗിക്കാന്‍ കഴിയില്ല എന്നത് വലിയൊരു പോരായ്മയാണ്‌. ഒപ്പം‍തന്നെ, പ്രീപെയ്ഡ് വരിക്കാര്‍ക്ക് നിലവിലുള്ള ബാലന്‍സ് തുക സേവന ദാതാവിനെ മാറുമ്പോള്‍ നഷ്ടമാവും. സറണ്ടര്‍ ചെയ്ത നമ്പറുകളും എക്സ്പെയര്‍ ആയ നമ്പറുകളും ആദ്യ സേവന ദാതാവിന്‌ തന്നെ ലഭിക്കും.

പഴയ സേവന ദാതാവില്‍ നിന്നുള്ള കോളര്‍ ട്യൂണ്‍, ജിപി‍ആര്‍എസ് തുടങ്ങിയ സേവനങ്ങള്‍ തുടര്‍ന്ന് ലഭിക്കില്ല. ഈ സേവനങ്ങള്‍ വീണ്ടും പുതിയ സേവന ദാതാവില്‍ നിന്ന് വാങ്ങേണ്ടി വരും. ഒരിക്കല്‍ നമ്പര്‍ മാറ്റിയാല്‍ പിന്നെ നമ്പര്‍ മാറ്റാന്‍ മൂന്ന് മാസക്കാലം (90 ദിവസം) കാത്തിരിക്കണം.
പ്രണയത്തിനു ...!!!

പ്രണയത്തിന്റെ മറുപുറം മരണമാണെന്നാണ് അവള്‍ പറഞ്ഞത്. അതുകൊണ്ടുതന്നെ ഇനി ജീവിക്കേണ്ട എന്നും . പ്രണയം നഷ്ട്ടപ്പെടുന്നവര്‍ക്കെല്ലാം മരണമെന്നല്ലല്ലോ. പക്ഷെ അവള്‍ക്കു ജീവിതം പ്രണയം മാത്രമാകുമ്പോള്‍ പിന്നെ അവശേഷിക്കുന്നത് മരണം മാത്രവും. അതുകൊണ്ട് തന്നെ എനിക്ക് കിട്ടിയ അവളുടെ മുടിയിഴകളില്‍ പിടിച്ച് ആഴങ്ങളില്‍ നിന്ന് അവളെ കയറ്റുമ്പോള്‍ ജീവന്‍ അവശേഷിച്ചിരിക്കുമെന്ന് ഞാന്‍ കരുതിയതേയില്ല. എങ്കിലും കരക്കെതിയപ്പോള്‍ അവള്‍ പിടച്ചത് ജീവന് വേണ്ടിയല്ലെന്നത് എന്നെയാണ് വേദനിപ്പിച്ചത്. അവള്‍ കൊതിച്ചതും കാത്തതും മരണത്തെയായിരുന്നു.

കിട്ടിയ വണ്ടിയില്‍ കയറ്റി ആശുപത്രിയിലേക്ക് ഓടുമ്പോള്‍ കൂടെ ആരെല്ലാം ഉണ്ടെന്നു പോലും നോക്കിയില്ല. അതുവരെ കൂടെപോന്നവരെല്ലാം വഴിയില്‍ അപ്രത്യക്ഷരാകുന്നത് വല്ലാതെ വേദനിപ്പിച്ചു എങ്കിലും അപ്പോഴത്തെ ആവശ്യത്തിനു മുന്നില്‍ സ്വയം മറക്കാന്‍ ശ്രമിച്ചു. കയ്യില്‍ അപ്പോഴും അവസാനത്തെ ശ്വാസത്തിനായി പിടക്കുന്ന അവളുടെ മുഖം മാത്രമായിരുന്നു കയ്യിലും മനസ്സിലും. ആ ശ്വാസം അവള്‍ക്കു വേണ്ടതാണോ അല്ലയോ എന്ന് അപ്പോള്‍ നോക്കാന്‍ കഴിയില്ലായിരുന്നല്ലോ .

എന്നിട്ടും മരണം മണക്കുന്ന ആശുപത്രിയിലെ തണുത്ത വരാന്തയില്‍ ഡോക്ടറുടെ അല്ലെങ്കില്‍ നഴ്സിന്റെ വരവിനായി കാതോര്തിരിക്കെ, പിടക്കുന്ന ഹൃദയതോടെയാണ് ചുറ്റും നോക്കിയിരുന്നത്. എങ്ങാനും പതുങ്ങിയിരിക്കുന്ന കാലന്റെ കാലൊച്ചപോലും കേള്‍ക്കല്ലെയെന്ന പ്രാര്‍ത്ഥനയോടെ. എന്നിട്ടും അവര്‍ വിളിച്ചപ്പോള്‍ അകത്തേക്ക് കടന്നതും പിടക്കുന്ന ഹൃദയത്തോടെയും. കണ്ണ് തുറന്ന് എന്നെ മാത്രം പകയോടെ കാത്തിരിക്കുന്ന അവള്‍ക്കു മുന്‍പില്‍ ഞാന്‍ പൂര്‍ണ്ണമായും നിശബ്ദനായി. അപ്പോള്‍ എനിക്കും അറിയില്ലായിരുന്നു തിരസ്കരിക്കപ്പെടുന്ന പ്രണയത്തിന്റെ മറുപടി മരണം തന്നെയാണോ എന്ന് .....!!!
ദൈവത്തിന്റെയും സ്വന്തം നാട്ടില്‍ മലയാളിക്ക് ലഭിച്ച വരദാനമാണ് മോഹന്‍ലാല്‍. മമ്മുട്ടി തുടങ്ങിയവര്‍ .അഭിനയ മികവു കൊണ്ടു പ്രേക്ഷക മനസ്സു കീഴടക്കിയ മമ്മുട്ടി ലാല്‍ എന്നി അഭിനയ പ്രതിഭകല്‍ ഒരിക്കല്‍ മലയാളിയുടെ സ്വകാര്യ അഹങ്കാരവുമായിരുന്നു. ആദ്യം ലാലിനെ കുറിച്ച് പറയാം ... തന്റെ സ്വതസിദ്ധമായ പ്രതിഭാപാടവം കൊണ്ടു സിനിമാചരിത്രത്തില്‍ തന്റേതായ സ്ഥാനം കരസ്ഥമാക്കിയ മോഹന്‍ലാല്‍ എന്ന അഭിനയ പ്രതിഭക്ക് ഹിന്ദി സിനിമയില്‍ അമിതാഭ് ബച്ചനുള്ള സ്ഥാനമാണ് മലയാള സിനിമയില്‍ പ്രേക്ഷകര്‍ നല്‍കിയത്.

നിരൂപകരും വിമര്‍ശകരും ഒരേ പോലെ അഭിനയ പ്രതിഭ എന്നും ഇന്ത്യന്‍ സിനിമയിലെ മികച്ച നടന്മാരില്‍ ഒരാള്‍ എന്നും വിശേഷിപ്പിച്ച ലാല്‍ തന്റെ പ്രതിഭയോടും തന്നില്‍ പ്രേക്ഷകര്‍ അര്‍പ്പിച്ച വിശ്വാസത്തോടും ഇക്കാലത്ത് നീതി പുലര്‍ത്തുന്നുണ്ടോ? അഭിനയ സിദ്ധി കൊണ്ടും പ്രതിഭ പാടവം കൊണ്ടും ഒരു പക്ഷെ പ്രായം കൊണ്ടു പോലും അമിതാബ് ബച്ചനെക്കാലും ലാല്‍ ഒരു പടി മുന്‍പന്തിയില്‍ നില്‍ക്കുന്നുണ്ടാവാം.. പക്ഷെ കാലവും പ്രേക്ഷകരുടെ അഭിരുചിയും മാറുമെന്നും, തന്റെ പ്രായത്തിനോ ശരീരപ്രകൃതിക്കോ ഒട്ടും യോജിക്കാത്ത നായക കഥാപാത്രങ്ങള്‍ പ്രേക്ഷകരെ തന്നില്‍ നിന്നും അകറ്റുമെന്നും ഒരിക്കലും ചിന്തിച്ചിട്ടില്ലാത്ത മോഹന്‍ലാല്‍ കഴിഞ്ഞ കുറെ വര്‍ഷങ്ങളായി തന്നെ സ്നേഹിച്ചിരുന്ന മലയാള സിനിമാ പ്രേക്ഷകരെ തന്നില്‍ നിന്നും അകറ്റിക്കൊണ്ടിരിക്കുകയാണ്‌.

അമിതാഭ്ബച്ചനെയും മമ്മുട്ടിയും പ്രേക്ഷക ലക്ഷങ്ങള്‍ ആദരിക്കുന്നതും സ്നേഹിക്കുന്നതും ഒരുപക്ഷെ അവര്‍ തന്റെ കഴിവിനിണങ്ങിയ വേഷങ്ങള്‍ തിരഞ്ഞെടുക്കുന്നത് കൊണ്ടുമാവാം... ഒരു പക്ഷെ ഇങ്ങനെ എഴുതാന്‍് എന്നെ പ്രേരിപ്പിച്ചതും മോഹന്‍ലാലിന്റെ പുതിയ സിനിമകള്‍ കണ്ടത് കൊണ്ടുണ്ടായ
ദുരനുഭവങ്ങളില്‍ നിന്നുമാവാം...


പക്ഷെ ലാലോ... സ്വന്തം പ്രായത്തെയോ ശാരീരിക പരിമിതികളേയൊ തെല്ലും ഗൌനിക്കാതെ പതിനെട്ടു വയസ്സ് തികയാത്ത നായികയോടൊപ്പം മരം ചുറ്റി ഓട്ടം നടത്തിക്കൊണ്ടിരിക്കുന്നു; മലയാള പ്രേക്ഷകര്‍ക്ക്‌ ആവര്‍ത്തനവിരസതയുടെ പുത്തന്‍ മാനങ്ങള്‍ നല്കികൊണ്ടിരിക്കുന്നു...

ഒരുപക്ഷെ സുവര്‍ണഭൂത കാലത്തിന്റെ മധുര സ്മരണകളില്‍ നിന്നു ലാല്‍ മോചിതനായിട്ടുണ്ടാവില്ല.
അതിന്റെ പ്രതീകമാണല്ലോ ഇക്കാലത്തിലിറങ്ങിയ ലാലിന്റെ എല്ലാ ചവറു സിനിമകളും.
'ദേവാസുരം', 'ആറാം തമ്പുരാന്‍ ', 'നരസിംഹം ' ഹാങ്ങോവറില്‍ നിന്നും ലാല്‍ വിമുക്തനാകാന്‍ കാലം ഒരുപാടെടുത്തപ്പോള്‍ ക്ഷമയുടെ നെല്ലിപ്പലക കണ്ടത് സത്യത്തില്‍ മലയാള സിനിമാ പ്രേക്ഷകരാണ്. വീണ്ടും കോമഡിയിലേക്കു തിരിച്ചു വന്ന അദ്ദേഹം 'വാമനപുരം ബസ്സ് റൂട്ട് തുടങ്ങി ജനങ്ങള്‍ അറിയാത്ത ഒരുപാട് ചിത്രങ്ങള്‍ ..ഇത് പോലുള്ള ചവറു പടങ്ങള്‍ തന്നെ സ്നേഹിച്ച മലയാള പ്രേക്ഷകര്‍ക്ക്‌ സമ്മാനിച്ച്‌ അവരെ തന്നില്‍ നിന്നു പൂര്‍ണമായി അകറ്റുകയും ചെയ്തു.

ഞങ്ങള്‍ക്ക് മടുത്തു ലാല്‍. ' സാഗര്‍ ഏലിയാസ് ജാക്കി ഒരു നാള്‍ വരും റഡ് ചില്ലീസ് ഐജല്‍ ജോണ് ?ശിക്കാര്‍ (കുറച്ചു മിച്ചമാണ് ) വരുന്നതു എന്നാലോചിച്ചു ഞങ്ങളുടെ ഉറക്കം നഷ്ടപെട്ടിരിക്കുന്നു. ഒരു പക്ഷെ ഞങ്ങള്‍ക്കും പ്രായം കൂടി വരുന്നതു കൊണ്ടാവാം, ഇത്തരം കത്തി വേഷങ്ങള്‍ ഇനിയും സഹിക്കാന്‍ ഞങ്ങള്‍ക്കും കരുത്തില്ല.


പ്രയത്തിനോത്ത്ത പുതിയ വേഷങ്ങള്‍ ഒരു വെല്ലു വിളിയായി ഏറ്റെടുക്കൂ. ഞങ്ങളെ ഒരിക്കല്‍ വിസ്മയിപ്പിച്ച , ഞങ്ങളുടെ കുട്ടിക്കാലത്തെ ആഹ്ലടപൂര്‍ണമാക്കിയ അങ്ങയില്‍ നിന്നും ഞങ്ങള്‍ ഏറെ പ്രതീക്ഷിക്കുന്നു.. പ്രതിഭ വറ്റാറായി എന്നുണ്ടെങ്കില്‍ പോലും മലയാള സിനിമയിലെ ചക്രവര്‍ത്തി സ്ഥാനം അങ്ങയെ കാത്തിരിക്കുന്നു.. ഹിന്ദി സിനിമയില്‍ ഇന്നു അമിതാബ് ബച്ചനുള്ള സ്ഥാനം.. ഷാരൂഖ് ഖാന്റെയും ഹൃത്വിക് രോഷന്റെയും അച്ഛനായി അമിതാബ് ബച്ചന് അഭിനയിക്കാമെങ്കില്‍ എന്തുകൊണ്ട് നമ്മുടെ ലാലേട്ടന് പ്രിദിരാജിന്റെയും ദിലീപിന്റെയും ജയസൂര്യയുടെം എന്തിന് മമ്മൂട്ടിയുടെ പോലും അച്ഛനായി അഭിനയിച്ചുകൂടേ? മോഹന്‍ലാല്‍ വിരമിക്കണോ/?

Thursday, October 21, 2010

എത്രയും പ്രിയപ്പെട്ട ട്ടുട്ടുമോള്‍ക്ക് ,

എങ്ങനെ തുടങ്ങണം എന്നെനിക്കറിയില്ല , എന്നാലും തുടങ്ങിയല്ലേ പറ്റൂ , കാരണം തുടങ്ങിയാലല്ലേ അവസാനിപ്പിക്കാന്‍ പറ്റൂ . നിന്നെ ആദ്യമായി കണ്ട ദിവസം നാന്‍ ഇന്നും ഓര്‍ക്കുന്നു , നമ്മുടെ സ്കൂളായ ദാക്ഷായണിയമ്മാ മെമ്മോറിയല്‍ ഹയര്‍ സെക്കന്‍ററി സ്കൂളിലെ ഏഴാം ബ്ലോക്കിലെ മൂന്നാമത്തെ ക്ലാസ് റൂമായ എല്‍.കെ.ജി .(ബി) യിലെ ആദ്യ ദിവസം , സമയം ഏതാണ്ട് ഒമ്പത് , ഒമ്പതര , ഒമ്പതേമുക്കാല് , .. പതിനൊന്നരയായിക്കാണും , ക്ലാസിലുള്ള കള്‍ച്ചര്‍ലെസ്സ് നോട്ടി ബോയ്സ് ആന്‍ഡ്‌ ഗേള്‍സിന്‍റെ തൊണ്ട കീറിയുള്ള കാറിച്ചയൊഴിച്ചാല്‍ സൂചി വീണാല്‍ കേള്‍ക്കാവുന്നത്ര നിശബ്ദത . കാണാന്‍ കൊള്ളാവുന്ന ഒരു കിളി പോലും ഇല്ലല്ലോ എന്നോര്‍ത്ത് , എന്നെ ഈ നശിച്ച സ്കൂളില്‍ കൊണ്ട് ചേര്‍ത്ത ഡാഡിക്ക് കൊട്ടേഷന്‍ ഇടാനുള്ള പൈസ ഒപ്പിക്കുന്നതിനെക്കുറിച്ച് പ്ലാന്‍ ചെയ്തോണ്ടിരുന്ന ടൈമിലാണ് നിന്‍റെ എന്‍ട്രി . തവളപ്പച്ച കളര്‍ ഫ്രോക്കും അതിന് യോജിച്ച ഫ്ലൂറസന്‍റ് മഞ്ഞ സോക്സും ബാറ്റ ഷൂസും പിന്നെ ബേബി ശാലിനീടെ പോലെ തലേല്‍ ചട്ടി കമഴ്ത്തി വച്ച ഹെയര്‍ സ്റ്റൈലും , എല്ലാം എന്നെ വല്ലാതാകര്‍ശിച്ചു .

നീ എന്‍റെ തൊട്ടടുത്ത ചെയറില്‍ തന്നെ വന്നിരുന്നപ്പോള്‍ നാന്‍ ഒരുപാട് സന്തോഷിച്ചു , പക്ഷേ നിന്‍റപ്പര്‍ത്തെ ചെയറില്‍ ' ഇനിച്ചെന്‍റെ ഡാഡീനെ കാണണംന്ന് ' വലിയവായില്‍ കാറിക്കോണ്ടിരുന്ന തടിയന്‍ ജെബിമോന്‍ വര്‍ഗീസ്‌ നിന്നെ കണ്ടതും ' ഡാഡിയോ ? എനിക്കോ ? സോറി , നാന്‍ ആ ടൈപ്പല്ലാ ' എന്ന രീതിയില്‍ കരച്ചിലും നിര്‍ത്തി നിന്നെത്തന്നെ തുറിച്ചു നോക്കിക്കൊണ്ടിരുന്നത് കണ്ടപ്പോള്‍ എന്‍റെ ഡാഡിക്കിടാന്‍ വച്ചിരുന്ന കൊട്ടേഷന്‍ ജെബിമോന്‍ വര്‍ഗീസിന് ഡൈവേര്‍ട്ട് ചെയ്തു വിടാന്‍ നാന്‍ തീരുമാനിച്ചു . അവന്‍റെ കയ്യില്‍ ഡബ്ബര്‍ വച്ച പെന്‍സില്‍ ആണെങ്കില്‍ എന്‍റെ കയ്യില്‍ സെല്ലോ പിന്‍പോയിന്‍റ് പേനയാ . ആ നാന്‍ നോക്കുന്ന പെണ്ണിനെത്തന്നെ അവനും നോക്കിയാല്‍ നാന്‍ എങ്ങനെ സഹിക്കും ? അതെല്ലാം പോട്ടെന്ന് വെക്കാം , നിന്നെ കണ്ട ഒടനേ ആ അലവലാതി അവന്‍റെ ബാഗിന്‍റെ ഏതോ മൂലേല് ഒളിപ്പിച്ച് വച്ചിരുന്ന കിറ്റ്‌ കാറ്റ് എടുത്ത് പകുതി തിന്നിട്ട് ബാക്കി പകുതി നിനക്ക് തരുന്നത് കണ്ടപ്പോള്‍ എനിക്കവനെ കൊല്ലാനുള്ള ദേഷ്യം തോന്നി . ബട്ട്‌ ,.. എന്നെ ഞെട്ടിച്ചു കൊണ്ട് യാതൊരു ഉളുപ്പും കൂടാതെ ആ വൃത്തികെട്ട തടിയന്‍റെ കയ്യീന്ന് കിറ്റ്‌ കാറ്റ് വാങ്ങി നീ മുണുങ്ങിയ കണ്ടപ്പോള്‍ എന്‍റെ മനസ്സില്‍ ദുഖത്തിന്‍റെ ഒരായിരം ലഡ്ഡുക്കള്‍ പൊട്ടി . കിറ്റ്‌ കാറ്റ് കമ്പനിയെ മനസ്സാ വെറുത്ത നിമിഷങ്ങള്‍ . ഒപ്പം കയ്യിലുണ്ടായിരുന്ന മില്‍ക്കിബാര്‍ തിന്ന് തീര്‍ത്തതില്‍ കുറ്റബോധവും തോന്നി . നീ കുറച്ചു കൂടി നേരത്തെ വന്നിരുന്നെങ്കില്‍ ഒരു പക്ഷേ ജെബിമോന്‍റെ കിറ്റ്‌ കാറ്റിന് പകരം എന്‍റെ മില്‍ക്കി ബാറിന്‍റെ രുചിയറിഞ്ഞിരുന്നേനെ . ഹൌവെവര്‍ , പിറ്റേ ദിവസം നിനക്കുള്ള മില്‍ക്കി ബാര്‍ വാങ്ങിയിട്ടേ നാന്‍ സ്കൂളിന്‍റെ പടി കടക്കൂ എന്ന് മനസ്സില്‍ പ്രോമിസ് എടുത്തു . അന്നത്തെ ദിവസം നീ എന്നെ മൈന്‍ഡ് ചെയ്തില്ല . ഒരു ചെറിയ കഷ്ണം കിറ്റ്‌ കാറ്റ് കിട്ടിയപ്പോള്‍ സുന്ദരനായ എന്നെ വകവെക്കാതെ നീ ആ പരട്ട തടിയന്‍ ജെബിമോന്‍റെ സൈഡായി . സോ ക്രുവല്‍ ഓഫ് യൂ ട്ടുട്ടൂ ...
പിറ്റേന്ന് , നിന്‍റെ വരവും കാത്ത് നാനിരുന്നു ,ഒരു മില്‍ക്കി ബാറും ഒരു കിറ്റ്‌ കാറ്റും എന്‍റെ കയ്യിലുണ്ടായിരുന്നു , നിനക്കേതാണ് കൂടുതല്‍ ഇഷ്ടം എന്നറിയില്ലായിരുന്നല്ലോ അന്ന് . പക്ഷേ അന്ന് ഉച്ചയായിട്ടും നിന്നെ കാണാഞ്ഞപ്പോള്‍ നാന്‍ കരുതി നീ അന്ന് ലീവായിരിക്കും എന്ന് . അതോണ്ട് മാത്രമാണ് കയ്യിലുണ്ടായിരുന്ന മുട്ടായി രണ്ടും നാന്‍ തിന്നത് . പക്ഷേ നീ പിന്നേം എന്നെ തേയ്ച്ച്. ഉച്ചക്ക് ശേഷം നിന്‍റെ ഡാഡിയുടെ കൂടെ നീ ക്ലാസില്‍ വന്നു കേറിയത് കണ്ടപ്പോള്‍ പല്ലിന്‍റെ എടേലിരുന്ന കിറ്റ്‌ കാറ്റ് വരെ അലിഞ്ഞു പോയി . അതിനും മാത്രം കണ്ണീരാ നാന്‍ അന്ന് കുടിച്ചു തീര്‍ത്തത് , അറിയോ നിനക്ക് ? അന്ന് ജെബിമോന്‍ വര്‍ഗീസ്‌ മുട്ടായി കൊണ്ട് വരാതിരുന്നത് അവന്‍റെ ഭാഗ്യം , എങ്ങാനും കൊണ്ട് വന്നിരുന്നേല്‍ അവനെ നാന്‍ ചവുട്ടിപ്പീത്തിയേനെ . എന്തായാലും അടുത്ത ദിവസം നിയ്ക്കുള്ള ചോക്ലേറ്റ് തന്നിട്ടേ ബാക്കി കാര്യമുള്ളൂ എന്ന് നാന്‍ ഉറപ്പിച്ചു.

സൂസി ടീച്ചര്‍ക്ക് കൊടുക്കാനാണെന്നും പറഞ്ഞ് ഡാഡിയെ കൊണ്ട് മില്‍ക്കി ബാറും കിറ്റ്‌ കാറ്റും വാങ്ങിപ്പിച്ചു , അപ്പൊ അതിന്‍റെ കൂടെ ഒരു ഡയറി മില്‍ക്കൂടി വാങ്ങി തന്നിട്ട് ഡാഡി പറയുവാ , ഇത് മോന്‍ സൂസി ടീച്ചര്‍ക്ക് മോന്‍റെ ഡാഡി തന്നതാണെന്നും പറഞ്ഞ് കൊടുക്കണംന്ന് , ' വാട്ട് എ സ്വീറ്റ് ഡാഡി ' !! അങ്ങനെ മൂന്നാം നാള്‍ മൊത്തം മൂന്നു ചോക്ലേറ്റുമായി നിനക്ക് വേണ്ടി നാന്‍ കാത്തിരുന്നു , എന്‍റെ പ്രതീക്ഷകള്‍ക്ക് ചിറകു വിരിച്ചു കൊണ്ട് നീ അന്ന് നേരത്തെ തന്നെ വന്നു . നാന്‍ പെട്ടെന്ന് തന്നെ കൈവശമുണ്ടായിരുന്ന മൂന്ന് ചോക്ലേറ്റും എടുത്ത് എന്‍റെ ടേബിളിന്‍റെ മോളില്‍ വച്ചു . അന്ന് നീ എന്നെ നോക്കി ഇളിച്ച ഇളി , ന്‍റെ ചെല്ലക്കിളീ .. അത് ജമ്മത്ത് മറക്കാന്‍ പറ്റൂല്ല !! പാവം ജെബിമോന്‍ വര്‍ഗീസ്‌ , അണ്ടി പോയ പട്ടിയെ പോലെ നിറകണ്ണുകളോടെ നിന്നെ നോക്കിയിരിപ്പുണ്ടായിരുന്നു . ചോക്ലേറ്റില്‍ മാത്രം ശ്രദ്ധ പതിപ്പിച്ചിരുന്ന കാരണം നീയത് കണ്ടില്ലെങ്കിലും , ലവനെ തോല്പ്പിച്ചതോര്‍ത്ത് വിജയശ്രീ ജയലളിതയായി .. സോറി ... വിജയശ്രീലാളിതനായി നാന്‍ അവനെ നോക്കി കൊഞ്ഞനം കാണിച്ചു . ഏതെങ്കിലും ഒരെണ്ണം എടുക്കും എന്ന് പ്രതീക്ഷിച്ച എന്നെ ഞെട്ടിച്ചു കൊണ്ട് മൂന്ന് ചോക്ലേറ്റും നീ കൈക്കലാക്കിയപ്പോള്‍ ഒരെണ്ണം ഒളിപ്പിക്കാന്‍ മറന്നു പോയതോര്‍ത്ത് നാന്‍ കുറ്റബോധനായി . ചോക്ലേറ്റ് നുണയുന്നതിനിടയില്‍ ഒഴുകിയിറങ്ങിയ മൂക്കള നാവു കൊണ്ട് തുടച്ച് നീ എന്നെ നോക്കി ചിരിച്ചപ്പോള്‍ നിനക്ക് മാന്നേഴ്സ് പ�´ ിപ്പിച്ചു തരാത്ത തനി കണ്ട്രിയായ നിന്‍റപ്പന് വിളിക്കാനാണ് തോന്നിയതെങ്കിലും ഒരു കാമുകനായിപ്പോയത് കൊണ്ട് മാത്രം നാനതങ്ങ് ക്ഷെമിച്ചു .
അങ്ങനെ എത്രയെത്ര ദിവസങ്ങള്‍ നീ എന്‍റെ കയ്യീന്ന് ചോക്ലേറ്റ് മേടിച്ച് തിന്നു ? നിനക്കോര്‍മ കാണില്ലായിരിക്കും , പക്ഷേ എനിക്കോര്‍മയുണ്ട് . എന്നിട്ടും നീയെന്നോട്‌ വെറും ഒരു ഫ്രണ്ട് എന്ന രീതിയില്‍ പെരുമാറിയപ്പോള്‍ ഉള്ളിലെ വിഷമം കടിച്ചമര്‍ത്തി നാനതെല്ലാം സഹിച്ചു . നീ എന്നെ സഹോദരനായി കണ്ടില്ലല്ലോ എന്നാശ്വസിച്ചു . ഇപ്പോള്‍ ഇയര്‍ ഔട്ട്‌ ആയതു കാരണം യു.കെ.ജി-യില്‍ രണ്ടാം വര്‍ഷം പ�´ ിക്കുമ്പോഴും രണ്ടാങ്ക്ലാസില്‍ പ�´ ിക്കുന്ന നിനക്ക് നാന്‍ ദിവസോം ചോക്ലേറ്റ് കൊണ്ട് തരുമായിരുന്നു . ഇല്ലേ ?? പക്ഷേ ഇന്നലെ ഇന്‍റെര്‍വെല്ലിനു കണ്ട സംഭവം എന്നെ വല്ലാതെ ഞെട്ടിച്ചു കളഞ്ഞു . നിനക്ക് തരാന്‍ വേണ്ടി ചോക്ലേട്ടുമായി വന്ന നാന്‍ കണ്ടത് രണ്ട് ബിയിലെ അഭിജിത്തിന്‍റെ കയ്യീന്ന് സ്നിക്കേഴ്സ് ചോക്ലേറ്റ് വാങ്ങി മുണ്‌ങ്ങുന്ന നിന്നെയായിരുന്നു . അത് കൊണ്ടാണ് ഇപ്പൊ ഇങ്ങനെ ഒരു കത്തെഴുതാന്‍ എനിക്ക് തോന്നിയത് .

ഒരു കാര്യം എനിക്കിപ്പോ അറിയണം , നീ സ്നേഹിക്കുന്നത് എന്നെയാണോ അതോ ചോക്ലേറ്റിനെയാണോ ?? , എന്നെയാണെങ്കില്‍ ഇനി മേലാല്‍ വേറെ ഒരുത്തന്‍റെ കയ്യീന്നും ചോക്ലേറ്റ് മേടിച്ച് തിന്നല്ല് . ചോക്ലേറ്റിനെയാണെങ്കില്‍ നാന്‍ ഇത്രേം കാലം നിനക്ക് മേടിച്ച് തന്ന ചോക്ലേറ്റിനെനിക്ക് നഷ്ട പരിഹാരം തരണം . ഒന്നുകില്‍ ക്യാശായിട്ട് (ക്യാഷില്ലെങ്കില്‍ നിന്‍റെ ആ പരട്ട തന്തേടെ മൊബൈല്‍ ഫോണായാലും മതി) അല്ലെങ്കില്‍ നിന്‍റെ ക്ലാസില്‍ പ�´ ിക്കുന്ന ബെറ്റി സി തോമസിനെ എനിക്ക് ലൈന്‍ ആക്കി തരണം . ഈ വിവരമെങ്ങാനും അഞ്ച് ബിയില്‍ പ�´ ിക്കുന്ന നിന്‍റെ ചേട്ടന്‍ കുട്ടാരൂനെ അറിയിച്ച് അവന്‍റെ കൂട്ടുകാരെ കൊണ്ട് എന്നെ തല്ലിക്കാമെന്നുള്ള വല്ല വ്യാമോഹവും ഉണ്ടെങ്കില്‍ , പൊന്നുമോളെ അതങ്ങ് മാറ്റി വച്ചേരെ . കളി ഇക്രൂനോട് വേണ്ട .
എത്രയും പെട്ടെന്ന് നിന്‍റെ മറുപടിയും പ്രതീക്ഷിച്ച് കൊണ്ട് കത്തവസാനിപ്പിക്കുന്നു .

സ്നേഹപൂര്‍വ്വം ഇക്ക്രുമോന്‍ ശശി ഡിക്രൂസ് .
യു.കെ.ജി സെക്കന്‍റിയര്‍
ഒപ്പ് . കുത്ത് . വെട്ട്